#theft | മുളക് പൊടി എറിഞ്ഞ് ആക്രമണം; പൊലീസുകാരന്‍റെ ഭാര്യയുടെ മാല പൊട്ടിച്ചെടുത്ത് യുവാവ്

#theft | മുളക് പൊടി എറിഞ്ഞ് ആക്രമണം; പൊലീസുകാരന്‍റെ ഭാര്യയുടെ മാല പൊട്ടിച്ചെടുത്ത് യുവാവ്
Jan 3, 2025 08:09 AM | By VIPIN P V

ചെന്നൈ: ( www.truevisionnews.com ) തമിഴ്നാട്ടിൽ പൊലീസുകാരന്‍റെ ഭാര്യയുടെ മാല പൊട്ടിച്ചെടുത്ത് യുവാവ്.

മധുരയിലെ തുണിക്കടയിൽ വച്ചാണ് മുളക് പൊടി എറിഞ്ഞ് ആക്രമണം നടത്തിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

രാജപാളയത്തെ തിരക്കേറിയ ചെമ്പകത്തോപ്പ് റോഡിലെ തുണിക്കടയിൽ പട്ടാപ്പകൽ ആണ്‌ നടുക്കുന്ന സംഭവമുണ്ടായത്.

രാജപ്പാളയം സ്റ്റേഷനിലെ സ്പെഷ്യൽ സബ് ഇൻസ്‌പെക്ടറുടെ ഭാര്യയായ മുത്തുമാരി നടത്തുന്ന തുണിക്കടയിലേക്ക് ഹെൽമെറ്റ് ധരിച്ച യുവാവ് വസ്ത്രം വാങ്ങാനെന്ന മട്ടിലാണ് കയറിയത്.

കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കാൻ അപ്രതീക്ഷിതമായി യുവാവിന്‍റെ കൈ നീണ്ടതും സ്ത്രീ ചെറുത്തു.

കൈയിലുണ്ടായിരുന്ന മുളക് പൊടി അക്രമി കണ്ണിലേക്ക് എറിഞ്ഞതും മുത്തുമാരി പകച്ചുപോയി എന്നാൽ തയ്യൽ മെഷീനുകൾക്കിടയിലേക്ക് വീണിട്ടും അവർ മാലയിൽ നിന്ന് പിടിവിട്ടില്ല.

യുവതി നിലവിളിച്ചതോടെ കൈയിൽ കിട്ടിയ മാലയുടെ ഒരു ഭാഗവുമായി അക്രമി കടന്നു.

ബൈക്കിൽ രക്ഷപ്പെട്ട യുവാവിനെ സമീപത്തെ കടയിൽ ഉണ്ടായിരുന്ന ചിലർ പിന്തുടർന്നെങ്കിലും ഫലം ഉണ്ടായില്ല. 6 ഗ്രാമോളം സ്വർണം നഷ്ടമായെന്ന് മുത്തുമാരി പറഞ്ഞു.

#Chilipowder #attack #youngman #broke #policeman #wife #necklace

Next TV

Related Stories
#Earthquake | ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം:  7.1 തീവ്രത രേഖപ്പെടുത്തി

Jan 7, 2025 07:48 AM

#Earthquake | ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം: 7.1 തീവ്രത രേഖപ്പെടുത്തി

കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം...

Read More >>
#dead | കൂട്ടുകാരോടൊപ്പം ജന്മദിനാഘോഷത്തിന് പിന്നാലെ ഐഐഎം വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

Jan 6, 2025 08:47 PM

#dead | കൂട്ടുകാരോടൊപ്പം ജന്മദിനാഘോഷത്തിന് പിന്നാലെ ഐഐഎം വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

സുഹൃത്തുക്കളോടൊപ്പം തന്റെ 29-ാം ജന്മദിനം ആഘോഷിച്ച് മണിക്കൂറുകൾക്ക് ശേഷം ജനുവരി 5 ന് പുലർച്ചെയാണ്...

Read More >>
#deadbody |  ക്രൂരത... പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോയത് കാലിൽപ്പിടിച്ച് വലിച്ചിഴച്ച്

Jan 6, 2025 08:17 PM

#deadbody | ക്രൂരത... പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോയത് കാലിൽപ്പിടിച്ച് വലിച്ചിഴച്ച്

ആംബുലൻസിൻ്റെ ഓപ്പറേറ്റർമാരാണ് ഇവരെന്ന് റിപ്പോർട്ടുകൾ...

Read More >>
#founddeathcase | 'പോണ്ടിച്ചേരി പോകുമെന്ന് പറഞ്ഞു, പിന്നെ കണ്ടത്...'; അനൂപും രാഖിയും ജീവനൊടുക്കിയത് മക്കൾക്ക് വിഷം നൽകിയ ശേഷം

Jan 6, 2025 04:39 PM

#founddeathcase | 'പോണ്ടിച്ചേരി പോകുമെന്ന് പറഞ്ഞു, പിന്നെ കണ്ടത്...'; അനൂപും രാഖിയും ജീവനൊടുക്കിയത് മക്കൾക്ക് വിഷം നൽകിയ ശേഷം

ഐടി ജീവനക്കാരനായ അനൂപ് കുമാർ, ഭാര്യ രാഖി, ഇവരുടെ അഞ്ച് വയസ്സുള്ള മകൾ അനുപ്രിയ, രണ്ട് വയസ്സുള്ള മകൻ പ്രിയാംശ് എന്നിവരെയാണ് മരിച്ച നിലയിൽ...

Read More >>
#holiday | ജനുവരി 17നും അവധി പ്രഖ്യാപിച്ചു, പൊങ്കലിന് ആറ് ദിവസം അവധി

Jan 6, 2025 04:38 PM

#holiday | ജനുവരി 17നും അവധി പ്രഖ്യാപിച്ചു, പൊങ്കലിന് ആറ് ദിവസം അവധി

ഇതോടെ ജനുവരി 14 മുതൽ 19 വരെ ഞായർ ഉൾപ്പെടെ ആറ് ദിവസം അവധി...

Read More >>
Top Stories